സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്നാട്ടിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാർട്ടികളുടെ ഐക്യസം​ഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ​ഗ്രൗണ്ടിലാണ് മെ​ഗാറാലി നടക്കുക. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എസ് പി അധ്യക്ഷനായ അഖിലേഷ് യാദവ്, ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം റാലിയിൽ പങ്കെടുക്കും.

ചെന്നൈ: തമിഴ് മുഖ്യമന്ത്രി സ്റ്റാലിന് ഇന്ന് 70ാം പിറന്നാൾ. തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി 2021ലാണ് സ്റ്റാലിൻ ചുമതലയേറ്റത്. സിനിമാതാരം രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാലിന് പിറന്നാൾ ആശംസകളുമായി രം​ഗത്തെത്തി. ദീർഘകാലം ആരോ​ഗ്യത്തോടെയിരിക്കട്ടെയെന്ന് രജനീകാന്ത് ആശംസിച്ചു. 

സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്നാട്ടിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാർട്ടികളുടെ ഐക്യസം​ഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ​ഗ്രൗണ്ടിലാണ് മെ​ഗാറാലി നടക്കുക. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എസ് പി അധ്യക്ഷനായ അഖിലേഷ് യാദവ്, ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം റാലിയിൽ പങ്കെടുക്കും.

മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരിപാടി, ഒരുക്കം നോക്കാനെത്തി മന്ത്രി; കസേര വൈകിയതിന് പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞു

കുഞ്ഞുങ്ങൾക്ക് മോതിരവിതരണം, കർഷകർക്ക് വിത്തുവിതരണം തുടങ്ങി തദ്ദേശ തലത്തിലും പാർട്ടി പ്രവർത്തകർ പരിപാടികൾ നടത്തുന്നുണ്ട്. എന്നാൽ ഒരു തരത്തിലുള്ള ആഢംബര ആഘോഷവും വേണ്ടെന്നും ചടങ്ങുകൾ ലളിതമാകണമെന്നും പാർട്ടി പ്രവർത്തകർക്ക് സ്റ്റാലിൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപതാം പിറന്നാൾ| MK Stalin’s birthday