ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.  കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 646 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 8 പേരാണ് മരിച്ചത്. ഇന്നുമാത്രം ചെന്നൈയിൽ 509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയിൽ മാത്രം 11,640 ആയി.