'എൻജിൻ വികസിപ്പിച്ചെടുക്കാൻ എനിക്ക് പത്തുവർഷം വേണ്ടി വന്നു. ഇത്തരത്തിലൊരു യന്ത്രം ലോകത്തിൽ തന്നെ ഇതാദ്യമായാണ് രൂപകൽപന ചെയ്യുന്നത്. ഈ എൻജിൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്നതാണ്'- സൗന്തിരാജൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ചെന്നൈ: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്ന എൻജിൻ രൂപകൽപന ചെയ്ത് തമിഴ്നാട്ടിലെ മെക്കാനിക്കൽ എൻഞ്ചിനീയർ. കോയമ്പത്തൂരിലെ സൗന്തിരാജൻ കുമാരസ്വാമി എന്ന എൻഞ്ചിനീയറാണ് ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എൻജിൻ രൂപകൽപന ചെയ്തത്. ജപ്പാനിലാണ് യന്ത്രത്തിന്റെ അവതരണമെന്ന് സൗന്തിരാജൻ പറഞ്ഞു.
എൻജിൻ വികസിപ്പിച്ചെടുക്കാൻ എനിക്ക് പത്തുവർഷം വേണ്ടി വന്നു. ഇത്തരത്തിലൊരു കണ്ടുപിടിത്തം ലോകത്തിൽ തന്നെ ഇതാദ്യമായാണ് രൂപകൽപന ചെയ്യുന്നത്. ഈ എൻജിൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്നതാണ്- സൗന്തിരാജൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്ത്യയിൽ യന്ത്രം അവതരിപ്പിക്കാനായിരുന്നു തന്റെ സ്വപ്നമെന്നും എന്നാൽ ആരും തന്നെ അവസരം നൽകാത്തത്തിനാൽ ജപ്പാനിലാണ് അവതരണമെന്നും സൗന്തിരാജൻ പറഞ്ഞു. ഇന്ത്യയിൽ പലരുടെയും മുന്നിൽ പോയെന്നും എന്നാൽ ആരും അതിന് തയ്യാറായില്ല. അതുകൊണ്ട് ജപ്പാൻ സർക്കാരിനെ സമീപിക്കുകയായിരുന്നുവെന്നും അവർ അവസരം നൽകിയെന്നും സൗന്തിരാജൻ വ്യക്തമാക്കുന്നു.
