Asianet News MalayalamAsianet News Malayalam

'മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം'; കേന്ദ്ര ഇടപെടല്‍ തേടിയെന്ന് തമിഴ്നാട് സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ്  152 അടിയാക്കണം എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 

Tamil Nadu government sought central government intervention on Mullaperiyar
Author
Chennai, First Published Jun 22, 2021, 12:41 PM IST

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. അണക്കെട്ട് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഇതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്‍നാട്ടിലെ കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജലനിരപ്പ് 152 അടിയാക്കണമെന്നാണ് തമിഴ്നാടിന്‍റെ നിലപാട്. ഇതിനായി കേന്ദ്ര ഇടപെടല്‍ തേടിയെന്നും സര്‍ക്കാര്‍ തമിഴ്നാട്  നിയമസഭയില്‍ അറിയിച്ചു.

മുഖ്യമന്ത്രി സ്റ്റാലിന്‍റെ ദില്ലി സന്ദര്‍ശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടും ജലനിരപ്പ് ഉയര്‍ത്താന്‍ കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് ചൂണ്ടികാട്ടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് ഡിഎംകെയുടെ പ്രകടന പത്രികയിലെ വാഗ്ദാനം.

Follow Us:
Download App:
  • android
  • ios