ദില്ലി: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജന് സ്ഥാനമേറ്റു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അണ്ണാഡിഎംകെ, എന്‍ ആര്‍ കോണ്ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങി. എന്നാൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ കൂടി പിന്തുണ പിൻവലിക്കുമെന്ന് ബിജെപി അവകാശപ്പെട്ടു. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഉടന്‍ സഭ വിളിച്ചുചേര്‍ക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യപ്പെടുന്നത്.