ചെന്നൈ/ബെംഗളൂരു: കർണാടകത്തിൽ ഇന്ന് 8852 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 106 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 2821 കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്തത് ബംഗളുരുവിൽ നിന്നാണ്.27 മരണങ്ങളും ബെം​ഗളൂരുവിൽ മാത്രം റിപ്പോ‍ർട്ട് ചെയ്തു. 

88,091 പേർ ക‍ർണാടകയിൽ നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ട്. ആകെ കൊവിഡ് കേസുകൾ 335928 ആയി. ആകെ കൊവിഡ് മരണം 5589 ആയി.

തമിഴ്നാട്ടിൽ ഇന്ന് 6495 പേ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ  422085 ആയി. 94 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തത്. മരണസംഖ്യ 7231 ആയി ഉയ‍ർന്നു.