ചെന്നൈ: ആശങ്ക ഉയർത്തി തമിഴ്നാട്ടിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന. സംസ്ഥാനത്ത രോ​ഗബാധിതരുടെ എണ്ണം 36841 ആയി. ഇന്ന് 1927 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 19 പേരാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 326 ആയി. ചെന്നൈയിൽ മാത്രം ഇന്ന് 16 പേരാണ് മരിച്ചത്.

ചെന്നൈയിലാണ് സ്ഥിതി അതീവ​ഗുരുതരമായി തുടരുന്നത്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 25000 കടന്നു. ചെന്നൈയിൽ കൂടുതൽ മേഖലകളിലേക്ക് രോ​ഗം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് തിരിച്ചെത്തിയ നാലു പേർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ ഇന്ന് മരിച്ചു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.  ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ്. കൊവിഡ് പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍. ജൂണ്‍ രണ്ടിനാണ് അന്‍പഴകനെ ഡോ. റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. 

Read Also: എംഎല്‍എയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല, സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം...