രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്വാതന്ത്ര്യ സമരത്തിന് ഊർജമില്ലാതായി.ജിന്നയുടെ നേതൃത്വത്തിൽ തമ്മിലടി ആണ് നടന്നതെന്നും ആര്‍.എന്‍.രവി

ചെന്നൈ: മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവർണർ ആര്‍.എന്‍.രവി രംഗത്ത്.1942ന് ശേഷം ഗാന്ധിജി നയിച്ച സമരം ഇല്ലാതായി.രണ്ടാം ലോകമഹായുദ്ധത്തിന്
ശേഷം സ്വാതന്ത്ര്യ സമരത്തിന് ഊർജമില്ലാതായി.ജിന്നയുടെ നേതൃത്വത്തിൽ തമ്മിലടി ആണ് നടന്നത്.ബ്രിട്ടീഷുകാർക്കെതിരെ ഒരു ചെറുത്തുനിൽപ്പുമുണ്ടായില്ല.ബ്രിട്ടീഷുകാർ ഇതു ആസ്വദിക്കുന്ന സാഹചര്യം ആയിരുന്നു.നിസ്സഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല.നേതാജി കാരണമാണ് 1947ൽ സ്വാതന്ത്ര്യം കിട്ടിയത്..നേതാജിയെ ബ്രിട്ടീഷുകാർ ഭയന്നിരുന്നു.അണ്ണാ സർവകലാശാലയിലെ നേതാജി അനുസ്മരണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമർശം

'തമിഴ്നാടിന്‍റ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ല,പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു'

ഭാരതം രാമരാജ്യത്തിലേക്ക് നീങ്ങുന്നതായി തമിഴ്നാട് ഗവർണർ