ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നൽകിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. 

ഡിഎംകെ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പൊലീസ് തടഞ്ഞത്. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിൽ നിന്നാണ് അറസ്റ്റ്. ഉദയനിധിയുടെ അറസ്റ്റിനെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു.