രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം വരികയും അതിനെത്തുടർന്ന് മരിക്കുകയുമായിരുന്നു.

ചെന്നൈ: അണ്ണാഡിഎംകെ എംഎൽഎ ആർ കനകരാജ് അന്തരിച്ചു. സുളൂർ മണ്ഡലത്തിലെ എംഎൽഎയാണ്. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. 

2016 മേയിൽ നിലവിലെ സർക്കാർ വന്നതിന് ശേഷം അഞ്ച് എംഎൽഎമാരാണ് തമിഴ്നാട്ടിൽ മരിച്ചത്. സീനിവേൽ, എകെ ബോസ്(രണ്ടുപേരും തിരുപ്പറക്കുണ്ട്രത്ത് നിന്നും), ജയലളിത(ആർ കെ നഗർ), കരുണാനിധി(തിരുവാരൂർ), കനകരാജ്(സുളൂർ) എന്നിവരാണ് മരിച്ച എംഎൽഎമാർ. ഇവരിൽ നാല് പേരും അണ്ണാഡിഎംകെ എംഎൽഎമാരാണ്.