മറ്റന്നാൾ വോട്ടെണ്ണൽ ദിവസം പുലർച്ചെ കുമാരസ്വാമി തിരികെ എത്തും
ബെംഗളുരു : കോൺഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചുവെന്ന നിർണായക വെളിപ്പെടുത്തലുമായി ജെഡിഎസ് വക്താവ് തൻവീർ അഹമ്മദ്. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. കൃത്യം സമയം വരുമ്പോൾ വെളിപ്പെടുത്തുമെന്നും തൻവീർ അഹമ്മദ് പറഞ്ഞു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തൻവീർ അഹമ്മദിന്റെ വെളിപ്പെടുത്തൽ. പോളിംഗ് കഴിഞ്ഞ ഇന്നലെ വൈകിട്ട് തന്നെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയിരുന്നു. മറ്റന്നാൾ വോട്ടെണ്ണൽ ദിവസം പുലർച്ചെ കുമാരസ്വാമി തിരികെ എത്തും.
Read More : ഡോക്ടർമാരുടെ സമരം പിൻവലിച്ച് ഐഎംഎയും, പിജി വിദ്യാർത്ഥികളും ഹൌസ് സർജന്മാരും സമരം തുടരും
