രാംപൂര്‍: രാംപൂര്‍ എംപി ആസം ഖാന്‍റെ ഭാര്യക്ക് സീറ്റ് നല്‍കി സമാജ്‍വാദി പാര്‍ട്ടി. ആസം ഖാന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാംപൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ തസീന്‍ ഫാത്തിമ മത്സരിക്കും. തസീന്‍ അടുത്ത ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നിലവില്‍ രാജ്യസഭ എംപിയാണ് തസീന്‍. ലോക്സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവ് വരുന്ന നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.