Asianet News MalayalamAsianet News Malayalam

ജെഎന്‍യു സമരം: പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനയുടെ പ്രതിഷേധം

മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാ‍ർത്ഥികളെ ഇന്നലെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്‍റെ അതിക്രമം.

teachers of jnu will protest against police action
Author
Delhi, First Published Nov 19, 2019, 8:57 AM IST

ദില്ലി: ജെഎൻയുവിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന.  ഇന്ന് ക്യാമ്പസിൽ അധ്യാപക സംഘടന പ്രതിഷേധം നടത്തും. വി സി യുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർത്ഥി യൂണിയന്‍റെ ആവശ്യം.  ഇന്ന് വിദ്യാർത്ഥി യൂണിയന്‍ വാർത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടർസമരം പ്രഖ്യാപിക്കുകയും ചെയ്യും. മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാ‍ർത്ഥികളെ ഇന്നലെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്‍റെ അതിക്രമം.

അന്ധവിദ്യാ‍ർത്ഥികൾ അടക്കം നിരവധി വിദ്യാ‍ർത്ഥികൾക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎൻയു വിദ്യാർത്ഥിയൂണിയനെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്‍റെ അപ്രതീക്ഷത നീക്കം. വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആർപിഎഫും വിദ്യാ‍ർത്ഥികളെ തല്ലി.  ഇതോടെ മണീക്കുറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാർ‍ത്ഥികൾ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios