ദില്ലി: വീഡിയോ കോൺഫ്രൻസിംഗ് സോഫ്റ്റ്‍വെയ‍ർ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാർ ചലഞ്ചിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനത്തിന് ഒന്നാം സ്ഥാനം. ആലപ്പുഴയിൽ നിന്നുള്ള ടെക്ജെൻഷ്യക്കാണ് കേന്ദ്ര സർക്കാർ കരാ‌ർ കിട്ടിയത്.  ടെക്ജെൻഷ്യ വികസിപ്പിച്ച വി കൺസോൾ എന്ന പുതിയ സോഫ്റ്റ്‍വെയറാണ് തെര‌ഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

രണ്ടായിരത്തോളെ എൻട്രികളെ പിന്തള്ളിയാണ് തദ്ദേശീയ വീഡിയോ കോൺഫ്രൻസിംഗ് ആപ്പ് നിർമ്മിക്കാനുള്ള ചലഞ്ചിൽ ടെക്ജെൻഷ്യ ഒന്നാമതെത്തിയത്. ഒരു കോടി രൂപയും മൂന്ന് വർഷത്തേക്കുള്ള കരാറുമാണ് ചല‌ഞ്ച് വിജയിച്ചതിലൂടെ ടെക് ജെൻഷ്യക്ക് സ്വന്തമായത്. 
ചേർത്തല പള്ളിപ്പുറം ഇൻഫോ പാർക്കിലാണ്  കമ്പനി പ്രവർത്തിക്കുന്നത്.