ദില്ലി: കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മനുഷ്യത്വത്തിന്റെ പ്രതീകമായ നിരവധി പേരാണ് ഓരോ ദിവസവും രം​ഗത്തെത്തുന്ന്. ചിലർ തങ്ങളുടെ സമ്പാദ്യത്തിൽ പങ്ക് പാവപ്പെട്ടവർക്ക് നൽകുന്നു, മറ്റു ചിലരാകട്ടെ തൊരുവോരങ്ങളിൽ കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നു. വിവിധ മേഖലകളിൽ ഉള്ളവരാണ് മറ്റുള്ളവരുടെ വിശപ്പകറ്റാൻ മുൻനിരയിൽ എത്തുന്നത്. ഇപ്പോഴിതാ ആവശ്യക്കാർ ഭക്ഷണവും മരുന്നും എത്തുച്ചു നൽകുകയാണ് ഇരട്ട സഹോദരങ്ങളും സുഹൃത്തുക്കളും.

16 വയസായ ആഷീർ, അസീസ് കന്ധാരി എന്നിവരാണ് കൊവിഡിൽ ദുരുതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്നത്. അമാൻ ബങ്ക, ആദിത്യ ദുബെ എന്നിവരും ഇവർക്കൊപ്പം സഹായവുമായി ഒപ്പമുണ്ട്. യാതൊരു വിധത്തിലുമുള്ള സംഭാവനകളും ഇല്ലാതെയാണ് ഇവർ മറ്റുള്ളവരെ സഹായിക്കാൻ മുൻ നിരയിൽ എത്തിയത്. ഡെലിവറി സേവനങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ഭക്ഷണവും വൈദ്യസഹായങ്ങളും ആവശ്യകാർക്ക് എത്തിക്കുന്നത്. ദില്ലി പൊലീസും ഇവർക്ക് സഹായവുമായി മുന്നോട്ട് വന്നു.

"ഒരു ദിവസം രാത്രി 3 മണിയോടെ മകൾക്ക് 103 ഡിഗ്രി പനിയാണെന്ന് പറഞ്ഞ് ഒരു അമ്മ ഞങ്ങളെ ബന്ധപ്പെട്ടു. ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെടുന്നതും ആവശ്യമായ മരുന്നുകൾ അയച്ചതും ഞാൻ ഓർക്കുന്നു. മകൾ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ ഞങ്ങളെ വിളിച്ചു"ആഷീർ പറയുന്നു.