Asianet News MalayalamAsianet News Malayalam

ഹെഡ്ഫോണിൽ പാട്ട് കേട്ടിരുന്ന എട്ടാം ക്ലാസുകാരിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി

കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട്​ പേരെയാണ്​​ ഈ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്​. പുലിയാക്രമണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ​ ഏഴ്​ ക്യാമറകളും രണ്ട്​ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. 

teenager listening to music on her headphone killed by leopard
Author
Dehradun, First Published Jun 8, 2020, 4:22 PM IST

ഡെറാഡൂൺ: ഹെഡ്​ഫോണിൽ പാട്ട്​ കേൾക്കുകയായിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ച്​ കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലുള്ള രാംനഗർ മേഖലയിലാണ്​ സംഭവം​. എട്ടാം ക്ലാസ്​ വിദ്യാർഥിനിയായ മംമ്തയാണ്​ കൊല്ലപ്പെട്ടത്​. 

രാംനഗറിലെ ബൈൽപരാവോ വന മേഖലക്കടുത്തുള്ള ചുനാഖാൻ ഭാഗത്താണ്​ പെൺകുട്ടിയുടെ വീട്​. കുട്ടിയുടെ വീടിന്​ സമീപത്തുകൂടി ഒഴുകുന്ന കനാലി​​ന്റെ കരയിലിരുന്ന്​ പാട്ട്​ കേൾക്കു​മ്പോഴായിരുന്നു പുലിയുടെ ആക്രമണമെന്ന് അധികൃയർ പറഞ്ഞു. പെൺകുട്ടിയെ കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് പുലി​ വകവരുത്തിയത്​. 

‘സംഭവത്തെ കുറിച്ച്​ ഗ്രാമവാസികളിൽ നിന്ന്​ വിവരം ലഭിച്ചയുടനെ സ്ഥലത്തേക്ക്​ പോയി. ഒരു ഹെഡ്​ഫോണും ചീപ്പും സമീപത്ത്​ നിന്ന്​ ലഭിച്ചിട്ടുണ്ട്​. പെൺകുട്ടി പാട്ട്​ കേൾക്കുന്ന സമയത്താണ്​ പുലി ആക്രമിക്കാൻ വന്നത്​. പാട്ടിൽ ലയിച്ചിരുന്നതിനാൽ പുലി വന്നത്​ അവൾ അറിഞ്ഞുകാണില്ല ‘ ബൈൽപരാവോ വനത്തിലെ റെയ്​ഞ്ചർ സന്തോഷ്​ പന്ത്​ പറഞ്ഞു. 

കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട്​ പേരെയാണ്​​ ഈ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്​. പുലിയാക്രമണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ​ ഏഴ്​ ക്യാമറകളും രണ്ട്​ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലി വരു​മ്പോൾ പ്രദേശവാസികൾ ശബ്ദമുണ്ടാക്കുന്നതിനാൽ അവ കാടിനുള്ളിലേക്ക്​ തിരിച്ചോടി പോകുമെന്നും വനപാലകൾ പറയുന്നു.

Follow Us:
Download App:
  • android
  • ios