ഹൈദരാബാദ്: ടിആർഎസ് എം എൽ എ രമേഷ് ചെന്നമനേനിയുടെ പൗരത്വം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു. എംഎൽഎയുടെ ഹർജിയിലാണ് നടപടി.

ജർമനിയിലായിരുന്ന രമേഷ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇന്ത്യൻ പൗരത്വം നേടിയത് എന്ന് കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തത്.