സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുള്ള കീഴ്കോടതി  ഉത്തരവ് താല്‍കാലികമായി സ്റ്റേ ചെയ്ത് മുംബൈ ഹൈകോടതി.

ദില്ലി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുള്ള കീഴ്കോടതി ഉത്തരവ് താല്‍കാലികമായി സ്റ്റേ ചെയ്ത് മുംബൈ ഹൈകോടതി.. മുംബൈയിലെ സ്പെഷ്യൽ ആന്റികറപ്ഷൻ ബ്യൂറോ(എ.സി.ബി) കോടതിയുടെ നിര‍്ദ്ദേശമാണ് അന്തിമ വിധിയുണ്ടാകുംവരെ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥര്ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു എസിബി കോടതിയുടെ നിര്‍ദ്ദേശം. സെബി ഡയറക്ടർബോർഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന കണ്ടെത്തലിലാണ് കോടതി ഇത്തരത്തില്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെയാണ് ആറുപേരും ഹൈകോടതിയെ സമീപിച്ചത്. കീഴ്കോടതിയുടെ ഉത്തരവ് നാലാഴ്ച്ചത്തേക്കാണ് സ്റ്റെ ചെയ്തിരിക്കുന്നത്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates