ബെംഗളൂരു: ബെംഗളൂരുവിൽ ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടി ട്വന്റി മത്സരങ്ങളുമായി ബന്ധപ്പെട്ട്  ഇവർ ലക്ഷങ്ങളുടെ വാതുവെപ്പ് നടത്തിയതായി പൊലീസ് പറയുന്നു.

സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ലാവെല്ലേ റോഡിലെ കെട്ടിടത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 87,000 രൂപയും 10 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

Read Also: ബംഗളൂരു ഏകദിനത്തിനിടെ അഞ്ച് കോടിയുടെ വാതുവെപ്പ്; 11 പേര്‍ പിടിയില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്