തിങ്കളാഴ്ചയാണ് കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ മുത്തശ്ശനും മുത്തശ്ശിയും ആവശ്യം അംഗീകരിച്ചില്ല.
ഔറംഗബാദ്: പുതിയ ചെരിപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ പത്തുവയസ്സുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് പത്തുവയസ്സുകാരൻ തൂങ്ങിമരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ അയൽഗ്രാമത്തിലാണുള്ളത്. ഇവർ കർഷകരാണ്. തിങ്കളാഴ്ചയാണ് കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ മുത്തശ്ശനും മുത്തശ്ശിയും ആവശ്യം അംഗീകരിച്ചില്ല.
തുടർന്ന് താൻ മാതാപിതാക്കളുടെ വീട്ടിൽ പോകുകയാണെന്ന് കുട്ടി ഇവരോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരത്തിൽ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
