ദില്ലി: അസം - മിസോറാം അതിർത്തിയിൽ ഇന്നലെ ഉണ്ടായ രൂക്ഷമായ സംഘർഷത്തിന്റെ പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സംഘർഷ മേഖലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. മിസോറാം സർക്കാർ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് അസ്സം - മിസോറാം അതിർത്തിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസ്സമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നാണ് റിപ്പോർട്ട്.