ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ൽ കു​ര​ങ്ങ​ൻ വെ​ടി​യേ​റ്റ് ച​ത്ത​തി​നു പി​ന്നാ​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സ്. സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു​പേ​രാ​ണ് കു​ര​ങ്ങ​നെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. ഹ​നു​മാ​ന്‍റെ പ്ര​തി​രൂ​പ​മെ​ന്ന വി​ശ്വാ​സ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ സാ​ധ്യ​ത ഉ​ട​ലെ​ടു​ത്ത​ത്. 

കു​ര​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​സി​ഫ്, ഹാ​ഫീ​സ്, അ​നീ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കു​ര​ങ്ങ​നെ കൊ​ന്ന വാ​ര്‍​ത്ത​യ​റി​ഞ്ഞ​തോ​ടെ പ്രാ​ദേ​ശി​ക ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടന്നത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് സേനയെ കൂടുതല്‍ വിന്യസിച്ചു.