കശ്മീർ പൊലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ് പരിക്കേറ്റത്
ശ്രീനഗർ: പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ കശ്മീരിൽ ഭീകരാക്രണം. ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കശ്മീർ പൊലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് കശ്മീർ പൊലീസ് അറിയിച്ചു. പഴയ ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
