Asianet News MalayalamAsianet News Malayalam

ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം, എൻസ്‍ജി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി

എൻഎസ്ജി ബോംബ് സ്ക്വാഡും എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തും, ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും പരിശോധന തുടരുകയാണ്

terror group involvement suspected in jammu airport explosion
Author
Jammu, First Published Jun 27, 2021, 9:32 AM IST

ജമ്മു: ജമ്മു കശ്മീർ വിമാനത്താവളത്തിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിക്കുന്നത്.

എൻഎസ്ജി ബോംബ് സ്ക്വാഡും എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തും, ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും പരിശോധന തുടരുകയാണ്. സ്ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവ്വീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

Follow Us:
Download App:
  • android
  • ios