പുൽവാമയിലെ എസ്ബിഐ ബ്രാഞ്ചിനു സമീപമുള്ള  സിആർപിഎഫ്  ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞാണ് ഭീകരർ ആക്രമണം നടത്തിയത്. 

ശ്രീനഗർ: പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പുൽവാമയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. എസ്ബിഐ ബ്രാഞ്ചിനു സമീപമുള്ള സിആർപിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു സിആർപിഫ് ജവാന് പരിക്കേറ്റു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. ബദ്‍ഗാമിലെ സുത്‍സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ നാല് ജവാൻമാർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സോപോറിലും സിആർപിഎഫ് ജവാന്മാർക്ക് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.