Asianet News MalayalamAsianet News Malayalam

J&K Terrorist Attack : ജമ്മുകശ്മീരിൽ പൊലീസിന് നേരെ ഭീകരാക്രമണം, വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

terrorist attack in Jammu and Kashmir, police officer killed
Author
Srinagar, First Published Jan 29, 2022, 7:11 PM IST

ശ്രീനഗർ: ജമ്മുകശ്മീരിലെ (Jammu & Kashmir) അനന്തനാഗില്‍ പൊലീസിന് നേരെ ഭീകരാക്രമണം (Terrorist Attack). വെടിവെപ്പില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസഥൻ മരിച്ചു. ഹെഡ്കോൺസ്റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അനന്തനാഗിലെ ബിജ്ബേഹാരയിലാണ് ആക്രമണമുണ്ടായത്.  ആക്രമണം നടന്ന മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios