ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ തീവ്രവദികളുടെ ആക്രമണം. കശ്മീരിലെ ബന്ദിപ്പുരയിലാണ് സൈന്യത്തിന് നേരെ ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. വെടിവെയ്പ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.

ബന്ദിപ്പുരയില്‍ തീവ്രവാദികളുമായി സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഉറിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ആക്രമണം നടന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് കടുത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കി.