ശ്രീന​ഗർ: കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് എന്നാണ് ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ ഗുല്‍പൂരിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പതിനൊന്ന് മണിയോടെയായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം.