ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. വിവിധ ഇടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.  വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട്‌ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ആണ് സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചത്.

കശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലും പാകിസ്താന്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ പന്ത്രണ്ടോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.  വീടുകൾക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകൾ എത്തി.  പ്രദേശത്ത് ബിഎസ്എഫ്  തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു