ശ്രീനഗര്‍: പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടില്‍ പറയുന്നത്. 

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ഭീകരാക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.