ദില്ലി: ബിജെപിയുടെ ഐടി സെല്ലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെയാണ് പ്രത്യക്ഷ വിമര്‍ശനവുമാണ് സ്വാമി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ ഐഡികളില്‍ നിന്നുള്ള ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരെ ക്യാംപയിന്‍ നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്. 

ബിജെപിയുടെ ഐടി സെല്ലില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമാണ്. ഐടി സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐഡികളിലൂടെ ട്വീറ്റ് ചെയ്ത് എന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി ഐടി സെല്‍ കാണിക്കുന്ന തെമ്മാടിത്തരം പാര്‍ട്ടി ഏറ്റെടുക്കാത്തതുപോലെ എന്റെ അണികള്‍ ഇതിനെതിരെ പ്രകോപിതരായാല്‍ എനിക്കും ഏറ്റെടുക്കാന്‍ കഴിയില്ല.'' - സ്വാമി ട്വീറ്റ് ചെയ്തു.