തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം അറിയിച്ചു. അതേസമയം,തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാ‍ർ പറഞ്ഞു.

ദില്ലി: എൻസിപിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിൽ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ഉള്‍പ്പെടെ ശരദ് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. എൻസിപി എന്ന പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിനായിരിക്കും ഇനി ഉപയോഗിക്കാനാകുക. എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും ശരദ് പവാര്‍ വിഭാഗം പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പുതിയ തീരുമാനത്തോടെ പാർട്ടി സംഘടനയിലെ ശരദ് പവാറിന്‍റെ ഭൂരിപക്ഷം സംശയകരമെന്നും അതിനാൽ പാർട്ടിയുടെ ജനപ്രതിനിധികളുടെ ഭൂരിപക്ഷം അനുസരിച്ച് തീരുമാനം എടുക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. തർക്കത്തിൽ പത്ത് ഹിയറിങുകൾക്ക് ശേഷമാണ് കമ്മീഷന്‍റെ തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശരദ് പവാര്‍ വിഭാഗം വ്യക്തമാക്കിയത്.

തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം അറിയിച്ചു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും സ്വയംഭരണാവകാശം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും എന്‍സിപി ശരദ് പവാര്‍ വിഭാഗം ആരോപിച്ചു. യുക്തിരഹിതമായ തീരുമാനമാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എടുത്തിരിക്കുന്നതെന്നും പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കുമെന്നും എൻസിപി മഹാരാഷ്ട്ര പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാ‍ർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പാർട്ടി പിളർത്തി അജിത് പവാർ വിഭാഗം ബിജെപിക്കൊപ്പം ചേർന്നത്. പാർട്ടി സ്ഥാപകനായ ശരദ് പവാറിൻറെ കൂടെ നില്ക്കുന്ന കേരള ഘടത്തിനും ഇത് തിരിച്ചടിയാകും. 1999ൽ ആണ് കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ശരദ് പവാർ എൻസിപി രൂപീകരിച്ചത്. 

ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുതെന്ന് നിർദേശം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews