Asianet News MalayalamAsianet News Malayalam

കശ്മീരിലും ഭാരത് ജോഡോ യാത്ര കാൽനടയായി തന്നെ; സമാപന സമ്മേളനം പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമാക്കാൻ തീരുമാനം

സുരക്ഷ പ്രശ്നം ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും യാത്ര കാൽനടയായി തുടരുമെന്ന് കോൺഗ്രസ്  അറിയിച്ചു

the final meeting has been decided to show the power of the united front of the opposition
Author
First Published Jan 20, 2023, 9:28 AM IST

ദില്ലി :സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ.ഹാറ്റ്‍ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ഇന്ന് ചഡ്‌വാളിയിൽ അവസാനിക്കും.റിപ്പബ്ലിക് ദിനത്തി ൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. സുരക്ഷ പ്രശ്നം ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും യാത്ര കാൽനടയായി തുടരുമെന്ന് കോൺഗ്രസ്  അറിയിച്ചു. 

30ന് ശ്രീനഗർ ഷേർ  ഇ  കശ്മീർ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തിപ്രകടനമാക്കി മാറ്റും.സിപിഐയെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കും

'രാഹുലിന്‍റെ യാത്രയെ ബിജെപി ഭയക്കുന്നു', വിശദീകരിച്ച് കോൺഗ്രസ്; സമാപനത്തിൽ കേരളത്തിലെ 3 പാർട്ടികൾക്ക് ക്ഷണം

Follow Us:
Download App:
  • android
  • ios