മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ പ്രദേശിക ഭാഷകളിലെഴുതിയ സ്വാഗത  ബോര്‍ഡുകളുമായി കുട്ടികളാണ് പ്രധാനമന്ത്രിയെ  വരവേറ്റത്.

ടോക്യോ: സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi). ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും (Joe Biden) പങ്കെടുത്തു. ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂട് നേതാക്കൾ പുറത്തിറക്കി. സംയുക്ത വ്യാപാര കരാർ ജോ ബൈഡൻ മുന്നോട്ടുവെച്ചു. ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടുതല്‍ നിക്ഷേപത്തിനും വാണിജ്യാവസരങ്ങള്‍ക്കും ജപ്പാന്‍ കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ പ്രദേശിക ഭാഷകളിലെഴുതിയ സ്വാഗത ബോര്‍ഡുകളുമായി കുട്ടികളാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ജപ്പാനിലേക്ക് സ്വാഗതം, താങ്കളുടെ ഒപ്പ് തരുമോയെന്ന് റിത്സുകി കൊബയാഷി എന്ന കൊച്ചുമിടുക്കന്‍ ഹിന്ദിയില്‍ ചോദിച്ചു. കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ച മോദി പിന്നീട് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി ലക്ഷദ്വീപ്, ചെന്നെ ആന്‍ഡമാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് നല്‍കിയ മികച്ച സേവനങ്ങളില്‍ നിപ്പണ്‍ ഇല്ടക്രിക് കമ്പനി ചെയര്‍മാനെ പ്രധാനമന്ത്രി അഭിനന്ദനമറിച്ചു. സാഹചര്യമൊരുങ്ങിയാല്‍ 5 ജി സേവനങ്ങളടക്കം ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് എന്‍ഇസി ചെര്‍മാന്‍ ഡോ നൊബുഹീറോ എന്‍ഡോ പറഞ്ഞു. ഇന്ത്യയെ ശാക്തീകരിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ജപ്പാനിലെ കമ്പനികള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സുസുക്കി ചെയര്‍മാന്‍ ടൊഷീരോ സുസിക്കി വ്യക്തമാക്കി

കമ്പനി മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് വിദേശ കാര്യമന്ത്രാലയം പിന്നീട് പ്രതികരിച്ചു. ടോക്കിയോയിലെ നാല്‍പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രെയ്ന‍ടക്കമുള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. ജപ്പാന്‍ പ്രധാനമന്ത്രിയെ ഇന്ന് കണ്ട ജോ ബൈഡന്‍ കൊവിഡ് പ്രതിരോധത്തിലടക്കം ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങാമെന്ന് വ്യക്തമാക്കി.