എന്നാൽ വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. എന്നാൽ സെന്തിൽ ബാലാജിക്ക് വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള തീരുമാനത്തെ ഗവർണർ എതിർത്തിരുന്നു. എന്നാൽ മന്ത്രിയായി തുടരാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിരുന്നു. ഗവർണറുടെ നിലപാടിനെ തള്ളിയാണ് സർക്കാർ ഉത്തരവ്. 

ചെന്നൈ: സെന്തിൽ ബാലാജിക്കെതിരായ പൊതുതാല്പര്യഹർജി മദ്രാസ്‌ ഹൈക്കോടതി ജൂലൈ ഏഴിലേക്ക് മാറ്റി. വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെയാണ് ഹർജി. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. എന്നാൽ വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള തീരുമാനത്തെ ഗവർണർ എതിർത്തിരുന്നു. ഗവർണറുടെ നിലപാടിനെ തള്ളി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

സെന്തിൽ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 

സെന്തിൽ ബാലാജിയുടെ ഭാര്യ നിർമ്മലയെ ചോദ്യം ചെയ്യും; സഹോദരൻ അശോക് കുമാറിനും സമൻസ് അയച്ച് ഇഡി

അതിനിടെ,സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട് സർക്കാർ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയോ കോടതി നിർദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങൾ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിൻവലിച്ചിരുന്നു. തമിഴ്നാട്ടിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണ ഇടപെടലുകൾ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരിക്കുന്നത്.

സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രി; ഉത്തരവ് പുറത്തിറക്കി; ഗവര്‍ണറുടെ എതിര്‍പ്പ് തള്ളി സർക്കാർ നീക്കം