ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഏതു ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്കെന്ന ഹരിയാന ബിജെപി എംഎല്‍എ ബക്ഷിഷ് സിങ് വിർക്കിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി.

ബിജെപിയിലെ സത്യസന്ധനായ നേതാവ് എന്ന പരിഹാസത്തോടെയാണ്  ട്വീറ്റ്.  പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബക്ഷിഷിന്  നോട്ടീസ് അയക്കുകയും പരിശോധിച്ച് നടപടിയെടുക്കാന്‍ പ്രത്യേക നിരീക്ഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

ഹരിയാന അസന്ധ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയാണ് വിര്‍ക്ക്. പ്രസ്താവന വിവാദമായതിന് പിന്നാലെ തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജമായി നിര്‍മ്മിച്ച വീഡിയോ എന്നായിരുന്നു വിര്‍ക്കിന്‍റെ വിശദീകരണം.

വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും വോട്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും തുറന്നുപറയുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു. 'താന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. 

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്, എല്ലാ വോട്ടും പാര്‍ട്ടിക്ക് കിട്ടുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കും' എന്നായിരുന്നു ബക്ഷിക് വീഡിയോയില്‍ പറയുന്നത്. വോട്ടിങ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക്  വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.