ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ. പന്ന്യൻ രവീന്ദ്രൻ കണ്‍ട്രോള്‍ കമ്മീഷൻ ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞു .
ഹൈദരാബാദ്: കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസ് തീരുമാനം. നിലവിലെ സഹകരണം തുടർന്നാൽ മതിയെന്നാണ് തീരുമാനം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരള ഘടകം ആവശ്യമുയർത്തിയിരുന്നു. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും , ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ് സിപിഐ കേരള ഘടകം വിമർശിച്ചത്. എന്നാല്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഈ നിലപാടിന് അംഗീകാരം നല്‍കിയില്ല.
75 പിന്നിട്ടവര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവായി,കെ ഇ ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും പുറത്ത്
ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള കെ ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി.പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരും ഒഴിവായി.കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു..കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.
ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ എത്തി.ഇതില്‍ 4 മന്ത്രിമാരും ഉള്‍പ്പെടുന്നു.മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗൺസിലേക്ക് എത്തിയത്.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി.
