വൻകിട കമ്പനികളുമായുള്ള ചർച്ചയിൽ ഫൈവ് ജി സേവനമടക്കം വിഷയമായി.  ഇന്ന് മോദി പ്രസിഡന്റ് ബൈഡനുമായി വൈകിട്ട് കൂടിക്കാഴ്ച്ച നടത്തും

അമേരിക്ക: പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ പ്രധാന പങ്കാളി ഇന്ത്യയെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യ വാക്സീൻ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. 

വൻകിട കമ്പനികളുമായുള്ള ചർച്ചയിൽ ഫൈവ് ജി സേവനമടക്കം വിഷയമായി. ഇന്ന് മോദി പ്രസിഡന്റ് ബൈഡനുമായി വൈകിട്ട് കൂടിക്കാഴ്ച്ച നടത്തും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona