പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾ വരുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. സ്വകാര്യമേഖലക്കായി വാതിലൂകൾ കൂടുതൽ തുറക്കുകയാണ് കേന്ദ്ര സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി
ദില്ലി: സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടി. അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ വ്യവസായ ലോകം തയാറാകണമെന്നും മോദി പറഞ്ഞു.
ഇരട്ടി പ്രയത്നത്തിലൂടെ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാനാകൂ. സ്വന്തം നാട്ടിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് രാജ്യത്തിന് വേണ്ടത്. വലിയ മഹാമാരിയിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ റെക്കോർഡ് നേട്ടം ഉണ്ടാക്കി. വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾ വരുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. സ്വകാര്യമേഖലക്കായി വാതിലൂകൾ കൂടുതൽ തുറക്കുകയാണ് കേന്ദ്ര സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സി ഐ ഐ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
