ഇതിനിടെ, കള്ളപ്പണക്കേസിൽ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ മറുപടി നല്‍കും. ലോക്സഭയിലെ എല്ലാ ബിജെപി എംപിമാർക്കും സഭയില്‍ എത്താൻ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. ദില്ലി കോടതിയുടെ അനുമതിയോടെ പൊലീസ് സംരക്ഷണയിലാണ്
സഞ്ജയ് സിംഗ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. അതേസമയം വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും.

വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; 20കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

Asianet News Live | Kerala Budget | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews