സമരത്തിന് എത്തുന്നവരെ പൊലീസ് തടയുന്നു എന്ന് ​ഗുസ്തി താരങ്ങൾ

ദില്ലി: സമരത്തിന് എത്തുന്നവരെ പൊലീസ് തടയുന്നു എന്ന് ​ഗുസ്തി താരങ്ങൾ. അംബാലയിൽ വനിതകളെ തടഞ്ഞുവെച്ചിരിക്കുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് വിനേഷ് ഫോഗട്ട് പ്രതികരിച്ചത്. എല്ലാ ശ്രമങ്ങളും ഉപയോഗിച്ച് സമരത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ​ഗുസ്തി താരങ്ങൾ പറഞ്ഞു. സത്യത്തിന് വേണ്ടിയാണ് സമരം നടത്തുന്നത്. ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നു. എന്ത് വന്നാലും മഹാ പഞ്ചായത്തിൽ നിന്ന് പിന്നോട്ടില്ല. സമരം തടയാൻ പല രീതിയിൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നു എന്നും ​ഗുസ്തി താരങ്ങൾ പ്രതികരിച്ചു. 

ബ്രിജ് ഭൂഷണനെതിരായ പരാതി ഗുരുതരമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ ജന്തർ മന്തറിൽ ​​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം തുടർന്നു കൊണ്ടിരിക്കുകയാണ്. മുദ്രവച്ച കവറിലാണ്‌ തൽസ്ഥിതി റിപ്പോർട്ട്‌ ദില്ലി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ചത്. എല്ലാ പരാതിക്കാരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന്‌ പൊലീസ് വ്യക്തമാക്കി. പകർപ്പ്‌ പരാതിക്കാർക്ക്‌ നൽകണമെന്ന്‌ കോടതി നിർദേശം നൽകി. കേസ്‌ ജൂൺ 27ലേയ്‌ക്ക്‌ മാറ്റി. 

പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം, ഒപ്പം ഗുസ്തി താരങ്ങളുടെ സമരവും കര്‍ഷക മാര്‍ച്ചും; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News