ബംഗളൂരു ആവലഹള്ളിയിലാണ് പരാതിക്കാരിയായ യുവതി താമസിക്കുന്നത്. ദമ്പതികൾ സ്വകാര്യ നിമിഷങ്ങളിൽ മനഃപൂർവം ജനൽ തുറന്നിടുകയാണ്. ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണെന്നും അതിനാൽ ജനലുകൾ അടച്ചിടണമെന്നും ഇത് തൻ്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നുമാണ് സ്ത്രീയുടെ വാദം. 

ബെം​ഗളൂരു: അയൽവാസികൾക്കെതിരെ വിചിത്ര പരാതിയുമായി സ്ത്രീ രം​ഗത്ത്. അയൽക്കാരായ ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണെന്നും അതിനാൽ ജനലുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ട് 44 കാരിയായ ഒരു സ്ത്രീയാണ് പരാതി നൽകിയത്. ബംഗളൂരുവിലാണ് വിചിത്ര പരാതിയുമായി സ്ത്രീ രം​ഗത്തെത്തിയിരിക്കുന്നത്. 

ബംഗളൂരു ആവലഹള്ളിയിലാണ് പരാതിക്കാരിയായ സ്ത്രീ താമസിക്കുന്നത്. അയൽവാസികളായ ദമ്പതികൾ സ്വകാര്യ നിമിഷങ്ങളിൽ മനഃപൂർവം ജനൽ തുറന്നിടുകയാണ്. ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണ്. അതിനാൽ ജനലുകൾ അടച്ചിടണമെന്നും ഇത് തൻ്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നുമാണ് സ്ത്രീയുടെ വാദം. ദമ്പതികളോട് ജനൽ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ മോശമായ രീതിയിൽ ആംഗ്യങ്ങൾ കാട്ടിയെന്നും പരാതിക്കാരി ആരോപിച്ചു. ബലാത്സംഗം ചെയ്ത് തന്നെ കൊല്ലുമെന്ന് അയൽവാസികൾ ഭീഷണിപ്പെടുത്തിയെന്നും തന്നേയും കുടുംബാംഗങ്ങളേയും അധിക്ഷേപിച്ചതായും സ്ത്രീയുടെ പരാതിയിൽ പറയുന്നു. 

അയൽവാസികൾ കാരണം തൻ്റെ വീട്ടിലെ സമാധാനം തകർന്നതെന്നും പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നുമാണ് സ്ത്രീയുടെ ആവശ്യം. അയൽവാസികൾ, വീട്ടുടമസ്ഥൻ, വീട്ടുടമയുടെ മകൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

'പ്രകാശ് ജാവേദക്കറെ കണ്ടതില്‍ പ്രശ്നമില്ല'; എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്ന് എം എം മണി

https://www.youtube.com/watch?v=Ko18SgceYX8