Asianet News MalayalamAsianet News Malayalam

കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ, സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോടതിയില്‍ കാണാതായ രേഖകളില്‍ സുപ്രധാനമായവ ബാഗില്‍ ഇല്ല. ഈ രേഖകള്‍ മാത്രം എടുത്ത ശേഷം മറ്റ് ഫയലുകള്‍ ഉപേക്ഷിക്കുയായിരുന്നു.

Theft in court, data's of case against minster missing in Andhra Pradesh
Author
Hyderabad, First Published Apr 16, 2022, 3:22 PM IST

ഹൈദരാബാദ്: ആന്ധ്രയിലെ (Andhra Pradesh) കൃഷിവകുപ്പ് മന്ത്രിക്കെതിരായ (Agriculture Minister) അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം (Theft) പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍ നിന്ന് കണ്ടെത്തി. നെല്ലൂര്‍ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കവര്‍ച്ച നടന്നത്.

കോടതിയില്‍ കാണാതായ രേഖകളില്‍ സുപ്രധാനമായവ ബാഗില്‍ ഇല്ല. ഈ രേഖകള്‍ മാത്രം എടുത്ത ശേഷം മറ്റ് ഫയലുകള്‍ ഉപേക്ഷിക്കുയായിരുന്നു. മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ കെ ഗോവര്‍ധന്‍ റെഡ്ഢിക്കെതിരായ അനധികൃത സ്വത്ത് കേസിലെ രേഖകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കോടതിക്ക് സമീപത്തെ വഴിയരികിലെ കലുങ്കിന് സമീപത്ത് നിന്ന് കോടതി രേഖകളും സീലും കേസ് ഫയലുകളും അടങ്ങിയ ബാഗ് കണ്ടെത്തിയതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ബഞ്ച് ക്ലാര്‍ക്ക് നടത്തിയ പരിശോധനയില്‍ നെല്ലൂര്‍ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകള്‍ കാണാനില്ലെന്ന് തിരിച്ചറിയുകയായിരുന്നു.

കോടതിയില്‍ കാണാതായ രേഖകളില്‍ സുപ്രധാനമായവ ബാഗില്‍ ഇല്ല. ഈ രേഖകള്‍ മാത്രം എടുത്ത ശേഷം മറ്റ് ഫയലുകള്‍ ഉപേക്ഷിക്കുയായിരുന്നു. മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ കെ ഗോവര്‍ധന്‍ റെഡ്ഢിക്കെതിരായ അനധികൃത സ്വത്ത് കേസിലെ രേഖകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കെ ഗോവര്‍ധന്‍ റെഡ്ഢിയുടെ വിദേശത്തെ കോടികളുടെ നിക്ഷേപത്തെക്കുറിച്ചുള്ള തെളിവുകളായിരുന്നു ഈ രേഖകള്‍. ടിഡിപി നേതാവ് സോമിറെഡ്ഢി ചന്ദ്രമോഹന്‍, ഗോവര്‍ധന്‍ റെഡ്ഢിക്കെതിരെ കോടിതയില്‍ സമര്‍പ്പിച്ചിതായിരുന്നു ഈ രേഖകള്‍. കേസില്‍ നിര്‍ണ്ണായക വാദം കേള്‍ക്കല്‍ വരുന്ന ആഴ്ച നടക്കാനാരിക്കേയാണ് രേഖകള്‍ കാണാതായത്.

കോടതി പരിസരത്ത് സിസിടിവി ക്യാമറകള്‍ ഇല്ല. ഗോവര്‍ധന്‍ റെഡ്ഢിയുടെ ആളുകളാണോ മോഷ്ണം നടത്തിയതെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. വിചാരണ നടക്കുന്ന വേളയില്‍ കോടതിക്കുള്ളില്‍ നിന്ന് തെളിവുകള്‍ കവര്‍ച്ച ചെയ്യപ്പെടുന്നത് ആദ്യമാണെന്നും ആന്ധ്ര സര്‍ക്കാരാണ് പിന്നില്ലെന്നും ടിഡിപി ആരോപിച്ചു. ജുഡീഷ്വല്‍ അന്വേഷണം ആവശ്യപ്പെട്ട് ടിഡിപി കോടതിയെ സമീപിച്ചു.

Follow Us:
Download App:
  • android
  • ios