പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസൻപൂർ മണ്ഡലത്തിൽ ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ്  വിജയിച്ചു. ജെഡിയു സ്ഥാനാർത്ഥി രാജ് കുമാർ റായിയെ 21139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിൽ പോയ തേജ് പ്രതാപ് യാദവ് 80,991 വോട്ടുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇവിടെ ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

ബിഹാർ  നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില വീണ്ടും മാറി മറിയുകയാണ്. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 126
സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. 30 തിൽ കൂടുതൽ മണ്ഡലങ്ങളിൽ ആയിരം വോട്ട് വ്യത്യാസത്തിലും 100 ൽ കൂടുതൽ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് വ്യത്യാസത്തിലുമാണ് ഇരുമുന്നണികളുടേയും മുന്നേറ്റം. ഇത് മാറി മറിയാൻ സാധ്യതയുണ്ട്.