Asianet News MalayalamAsianet News Malayalam

ആശങ്കയുണ്ടാക്കുന്ന വൈറസ് ഇന്ത്യൻ വകഭേദമെന്ന് പ്രയോ​ഗമില്ല; ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ വിശദീകരണവുമായി കേന്ദ്രം

B. 1. 617 വകഭേദത്തെ ലോകാരോഗ്യ സംഘടന "ഇന്ത്യൻ വകഭേദ"മെന്ന് വിശേഷിപ്പിക്കുന്നില്ല. 32 പേജുള്ള റിപ്പോർട്ടിലെവിടെയും ഇന്ത്യൻ വകഭേദമെന്ന പ്രയോഗമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിശദീകരിച്ചു.

there is no question that the virus is an indian variant  center with explanation in who report
Author
Delhi, First Published May 12, 2021, 2:09 PM IST

ദില്ലി: കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ B. 1. 617 ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. B. 1. 617 വകഭേദത്തെ ലോകാരോഗ്യ സംഘടന "ഇന്ത്യൻ വകഭേദ"മെന്ന് വിശേഷിപ്പിക്കുന്നില്ല. 32 പേജുള്ള റിപ്പോർട്ടിലെവിടെയും ഇന്ത്യൻ വകഭേദമെന്ന പ്രയോഗമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിശദീകരിച്ചു.

ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമാണ് B. 1. 617. അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനാ കൊവിഡ് ടെക്നിക്കൽ മേധാവി ഡോ.മരിയ വാൻ കെര്‍ഖോവെ പറഞ്ഞത്.  ഇത് അതിവേഗം പടരുന്നതിനാൽ ആശങ്ക സൃഷ്ടിക്കുന്നു. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്ന വകഭേദമായിട്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നതെന്നും ഡോ. മരിയ പറഞ്ഞു. ഡബ്ല്യൂഎച്ച്ഒയുടെ പകർച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

"കൊറോണ വൈറസിന്റെ ഈ വകഭേദത്തെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.  ഇന്ത്യയിലും മറ്റിടങ്ങളിലും ഈ വൈറസ് എത്രത്തോളം പകരുന്നുവെന്നത് ഞങ്ങൾക്ക് അറിയാം...'' - ഡോ. മരിയ പറഞ്ഞിരുന്നു. രോഗം വരാതിരിക്കാൻ നിങ്ങൾ എല്ലാ പ്രതിരോധമാർ​ഗങ്ങളും കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം, മാസ്ക്ക് ധരിക്കുക, തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios