Asianet News MalayalamAsianet News Malayalam

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നുവെന്ന് സൂചന നല്‍കി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി

രണ്ട് തവണയും താന്‍ മുഖ്യമന്ത്രിയായത് ആകസ്മികമാണ് എന്ന് സൂചിപ്പിച്ചു. രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ര​ണ്ടു​വ​ട്ടം ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തി​ച്ച​തി​ന് ദൈ​വ​ത്തി​നു ന​ന്ദി. 

Thinking Of Leaving Politics Joining Was An Accident HD Kumaraswamy
Author
Bengaluru, First Published Aug 3, 2019, 8:36 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ലെ പ​രീ​ക്ഷ​ണ ദി​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ രാ​ജി വ​യ്ക്കേ​ണ്ടി വ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.  താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത് ആകസ്മികമായാണ്,  മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കിയ കുമാരസ്വാമി രണ്ട് തവണയും താന്‍ മുഖ്യമന്ത്രിയായത് ആകസ്മികമാണ് എന്ന് സൂചിപ്പിച്ചു.

രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ര​ണ്ടു​വ​ട്ടം ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തി​ച്ച​തി​ന് ദൈ​വ​ത്തി​നു ന​ന്ദി. ഞാന്‍ ഈ സ്ഥാനത്തിരുന്ന് പലകാര്യങ്ങള്‍ ചെയ്തു അതില്‍ ഞാന്‍ തൃപ്തനാണ്, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന് ജ​ന​ങ്ങ​ളെ​യ​ല്ലാ​തെ ആ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ൻ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. 

ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല. ഞാന്‍ എല്ലാം നന്നായാണ് ചെയ്തത്. ദൈവം അത് കാണുന്നുണ്ട്. എന്‍റെ കുടുംബത്തെയൊന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഞാന്‍ തളര്‍ന്നിരിക്കുയാണ്. എന്നെ സമാധനത്തില്‍ ജീവിക്കാന്‍ അനുവദിക്കൂ- കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

14മാ​സ​ക്കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ത്തി​നാ​ണ് താ​ൻ പ്ര​ധാ​ന്യം ന​ൽ​കി​യ​ത്- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ത്ത​വ​ണ കു​മാ​ര​സ്വാ​മി​ക്ക് മു​ഖ്യ​മ​ന്ത്രി​പ​ദം രാ​ജി​വെ​ച്ചൊ​ഴി​യേ​ണ്ടി വ​ന്ന​ത്.

Follow Us:
Download App:
  • android
  • ios