Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് കളിക്കിടെ 13കാരൻ ഷോക്കേറ്റ് മരിച്ചു

രംഹോളയിൽ ക്രിക്കറ്റ് കളിക്കിടെ 13കാരൻ ഷോക്കേറ്റ് മരിച്ചു

Thirteen year old died of shock while playing cricket
Author
First Published Aug 11, 2024, 6:38 PM IST | Last Updated Aug 11, 2024, 6:38 PM IST

ദില്ലി: രംഹോളയിൽ ക്രിക്കറ്റ് കളിക്കിടെ 13കാരൻ ഷോക്കേറ്റ് മരിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള ഗോശാലയിലെ ഇരുന്പ്  തൂണിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കോട്‌ല വിഹാർ പിഎച്ച് -2 ലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന 13കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗ്രൗണ്ടിന്റെ മൂലയിലുള്ള ഗോഷാലയിലെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റതായി  കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പന്തെടുക്കാൻ പോയപ്പോളാണ് ഗ്രൗണ്ടിന്റെ ഒരു മൂലയിലുള്ള ഗോശാലയിലെ തൂണിൽ നിന്ന് ഷോക്കേറ്റതെന്നാണ് വിവരം.

പേര് അൾമാനിയ ജാനകീയ, കണ്ടെത്തിയത് കൊല്ലത്ത്, അൾമാനിയ ഇനത്തിൽ മൂന്നാമത്തേത്, ചീര ഇനത്തിൽ പെട്ട പുതിയ സസ്യം

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ

സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ഇനി അവര്‍ക്ക് അങ്ങനെ എഴുതേണ്ടി വരില്ല, ചെറിയൊരു സന്തോഷമുണ്ടെന്ന് രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios