ദില്ലി: അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം.  ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ  72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ  ചെയണം.  

യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശം. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആർടി - പിസിആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. വിമാനത്താവളങ്ങൾക്ക് സമീപം ക്വാറന്‍റീന്‍ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.