ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. 

ദില്ലി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player