ഫോൺ കോൾ വഴി ആസിഡ് ആക്രമണമുണ്ടാകുന്ന് ശിവസേനാ നേതാക്കളിൽ നിന്ന് ഭീഷണി നേരിട്ടുവെന്നും നവനീത് കൌർ റാണ

ദില്ലി: തനിക്കെതിരെ ശിവസേനയുടെ അരവിന്ദ് സാവന്ത് ഭീഷണി മുഴക്കിയെന്ന് അമരീന്ദറിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൌർ റാണ. ലോക്സഭയിലെ ലോബിയിൽ വച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. മഹാരാഷ്ട്ര സ‍ർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ശിവസേനയ്ക്കെതിരെ നവ്നീത് കൗർ പറഞ്ഞത്. 

ഫോൺ കോൾ വഴി ആസിഡ് ആക്രമണമുണ്ടാകുന്ന് ശിവസേനാ നേതാക്കളിൽ നിന്ന് ഭീഷണി നേരിട്ടുവെന്നും നവ്നീത് പറഞ്ഞു. മാ‍ർച്ച് 22 എന്ന തീയതിയുള്ള കത്തിൽ, ശിവസേന എംപി അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തി. ഇത് എന്നെ മാത്രമല്ല, രാജ്യത്തെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. അരവിന്ദ് സാവന്തിനെതിരെ പൊലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് - 

നിങ്ങൾ മഹാരാഷ്ട്രയിൽ എങ്ങനെ കറങ്ങി നടക്കുന്നു എന്ന് കാണണം, ഞങ്ങൾ നിങ്ങളെ അകത്താക്കും , അരവിന്ദ് സാവന്ത് പറഞ്ഞതായി നവനീത് കൗർ പറഞ്ഞു. എന്നാൽ അരവിന്ദ് സാവന്ത് ആരോപണം നിഷേധിച്ചു. റാണയാണ് എല്ലാവരെയും ഭീഷണിപ്പെടുത്തുന്നതെന്നും സാവന്ത് പറഞ്ഞു.